Sauditimesonline

watches

നോര്‍ക്ക റൂട്‌സ് യുകെ കരിയര്‍ ഫെയര്‍; കൊച്ചിയില്‍ നവം 04 മുതല്‍ 10 വരെ അഭിമുഖം

റിയാദ്: നോര്‍ക്ക റൂട്‌സ് യുകെ കരിയര്‍ ഫെയര്‍ മൂന്നാം എഡിഷന്‍ 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിലുളളവര്‍ക്ക് ഇംഗ്ലണ്ടിലെയും വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റ് ആശുപത്രികളില്‍ അവസരം ഒരുക്കുന്നതിനാണ് യുകെ കരിയര്‍ ഫെയര്‍. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരം.

1. ഡോക്ടര്‍മാര്‍യു.കെ (ഇംഗ്ലണ്ട്)

റേഡിയോളജി, സൈക്യാട്രി, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി വിഭാഗങ്ങളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. സ്‌പെഷ്യാലിറ്റികളില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷം പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ നിശ്ചിതസമയ പരിധിക്കുളളില്‍ ഭാഷാ യോഗ്യത നേടണം.

2. ഡോക്ടര്‍മാര്‍യു.കെ (വെയില്‍സ്)

ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗങ്ങളിലാണ് വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. യോഗ്യതയനുസരിച്ച് ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികകളിലേയ്ക്കാണ് നിയമനം.

ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ യു.കെ വെയില്‍സ്: യുകെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരും യു.കെ യില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയവരുമായ മെഡിക്കല്‍ ബിരുദദാരികള്‍ (MBBS) ആയിരിക്കണം.

സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ യുകെ വെയില്‍സ്: ജനറല്‍ മെഡിസിന്‍, ഓങ്കോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷം പ്രവൃത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ യുകെ യില്‍ രജിസ്‌ട്രേഷന്‍ നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രസ്തുത യോഗ്യത നേടണം. നിയമനം ലഭിക്കുന്നവര്‍ക്ക് IELTS/OET ഫീസ് റീഫണ്ട്, യു.കെ യിലേയ്ക്കുളള വീസ, ഫ്‌ളൈറ്റ് ടിക്കറ്റ്, ഒരു മാസത്തെ താമസം എന്നിവയ്ക്കു അര്‍ഹതയുണ്ട്. ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയില്‍ 37,737-49,925 പൗണ്ടും, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയില്‍ 37,737-59,336 പൗണ്ടുമാണ് കുറഞ്ഞ വാര്‍ഷിക ശമ്പളം.

3. നഴ്‌സുമാര്‍ (ഇംഗ്ലണ്ട് ആന്റ് വെയില്‍സ്)

നഴ്‌സിങ്ങില്‍ ബിരുദം (BSc), അല്ലെങ്കില്‍ ഡിപ്ലോമ (GNM) ആണ് വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യുകെ സ്‌കോറുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരമുണ്ട്. ഇംഗ്ലണ്ടിലേയ്ക്കുളള അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ പ്രവൃത്തിപരിചയം അനിവാര്യമല്ല. യുകെ വെയില്‍സിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മിനിമം ആറു മാസം പ്രവൃത്തി പരിചയവും അനിവാര്യമാണ്.

4. അള്‍ട്രാസോണോഗ്രാഫര്‍ ULTRASONOGRAPHER (ഇംഗ്ലണ്ട്)

റേഡിയോഗ്രഫിയിലോ, ഇമേജിങ് ടെക്‌നോളജിയിലോ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. അള്‍ട്രാസൗണ്ട് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയം. ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം തെളിയിക്കണം. അഭിമുഖസമയത്ത് HCPC രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല.

5. ഡോക്ടര്‍മാര്‍ യുകെ വെയില്‍സ് അഭിമുഖം ഡല്‍ഹിയില്‍

യുകെ വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് യോഗ്യതയനുസരിച്ച് ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികകളിലേയ്ക്കാണ് അവസരം. ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗങ്ങളിലാണ് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍. ഇതിനായി 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കുന്ന കരിയര്‍ ഫെയറിനു പുറമേ 2023 നവംബര്‍ 04 ന് ദല്‍ഹിയിലും അഭിമുഖത്തിന് അവസരമുണ്ട്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.nifl.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ചോ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. വിവരങ്ങള്‍ www.norkaroots.org, എന്ന വെബ്ബ്‌സൈറ്റിലും ലഭ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയുളള യുകെ കരിയര്‍ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 വിളിക്കുക. ഇന്ത്യയില്‍ നിന്നു +91 8802012345 വിദേശത്തു നിന്നു മിസ്ഡ് കോള്‍ സൗകര്യം പ്രയോജനപ്പെടുത്തിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെടാം.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top