റിയാദ്: കേളി കലാസാംസ്‌കാരിക വേദി മജ്മ കമ്മിറ്റി ‘നിറകതിര്‍-2023’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹര്‍മ ഫൈസലിയ ഓഡിറ്റോറിയത്തില്‍ നട? പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9.00ന് കുട്ടികള്‍ക്കുള്ള കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകുന്നേരം 6.00 വരെ നീണ്ടു.
സാംസ്‌കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു. കേളി മാലാസ് ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത് വി.എം മുഖ്യാഥിതി ആയിരുന്നു. എഴുത്തുകാരി സബീന എം സാലി, കേളി മലാസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അഷറഫ് കണ്ണൂര്‍, ഇ കെ രാജീവന്‍, അന്‍വര്‍, മലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ റെനീസ്, വദൂദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യ പ്രയോജകരായ നെസ്‌റ്റോ ഗ്രൂപ്പ് പ്രതിനിധി അനീസ്, സഹപ്രയോജകരായ ഫൈസ്സല്‍ കാര്‍ വാഷ് പ്രതിനിധി ഹുസൈന്‍, ടയര്‍ വര്‍ക്‌സ് പ്രതിനിധി റഫീഖ് എന്നിവര്‍ സന്നിഹിതരായിരുന്നു.
മജ്മയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കേളിയോടൊപ്പം സഹകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ‘നഴ്‌സിംഗ് എക്‌സലന്‍സി പുരസ്‌കാരം’ സമ്മാനിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവച്ചവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്ണന്‍, നിസാര്‍, വിജിത്, മന്‍സൂര്‍, സന്ദീപ് എന്നിവര്‍ ചേര്‍ന്നു വിതരണം ചെയ്തു. കേളി മജ്മ യൂണിറ്റ് സെക്രട്ടറി മജീഷ് എം എം സ്വാഗതവും യൂണിറ്റ് ട്രഷറര്‍ ഡോ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.