റിയാദ്: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ലെബനണിലെ സൗദി പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബെയ്‌റൂതിലെ സൗദി എംബസി ആഹ്വാനം ചെയ്തു. ‘സൗദി അറേബ്യയുടെ റിപ്പബ്ലിക് ഓഫ് ലെബനനിലേക്കുള്ള എംബസി, തെക്കന്‍ ദക്ഷിണ ലെബനണിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. രാജ്യത്തുളള സൗദി പൗരന്‍മാര്‍ എത്രയും വേഗം ഒഴിയണമെന്നും എംബസി എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
അതിനിടെ ഗാസ സിറ്റി ആശുപത്രിയില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 11 ദിവസത്തിനിടെ 3,478 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 12,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ ഇസ്രായേലില്‍ ലെബനന്‍ അതിര്‍ത്തിക്ക് സമീപം കിര്‍യത് ഷിമോന നഗരത്തില്‍ ഇന്ന് അപായ സൈറണുകള്‍ മുഴങ്ങി. റോക്കറ്റുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.