റിയാദ്: ഇന്ത്യന്‍ എംബസിയില്‍ റിസപ്ഷനിസ്റ്റ് തസ്തികയില്‍ നിയമനത്തിന് ബിരുദ ധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇംഗ്‌ളീഷില്‍ മികച്ച പ്രാവീണ്യം ആവശ്യമാണ്. ഐടി, കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എന്നിവയില്‍ ബിരുദം അഭികാമ്യം. അറബി അറിയുന്നവര്‍ക്ക് മുന്‍ഗണന. കാലാവധിയുളള ഇഖാമ ഉളളവര്‍ക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയില്‍ 5200-156- 7540-226-9800-294-12740 റിയാല്‍. 01 ജനുവരി 23ന് 40 വയസില്‍ കൂടാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.
കൂടുതല്‍ വിവരങ്ങള്‍: https://www.eoiriyadh.gov.in/alert_detail/?alertid=130 ലിങ്ക് പരിശോധിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിന് https://docs.google.com/forms/d/e/1FAIpQLSekKC7v16UDBG7Ar7XIEPX5Dg8n7CslVTIqHCrlJWMy3jwiyg/viewform
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.