
റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ ഇന്ത്യാ ഉത്സവ് ആരംഭിച്ചു. റിയാദ് മുറബ്ബ അവന്യൂ മാള്‍ ലുലു ശാഖയില്‍ നടന്ന ഉദ്ഘാടനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ഇത് എന്റെ രണ്ടാം ഭവനത്തിലേക്കുള്ള തിരിച്ചുവരവായി തോന്നുന്നതായി അംബാസഡര്‍ പറഞ്ഞു. സൗദി ലുലു ഡയറക്ടര്‍ ഷെഹിം മുഹമ്മദും മുതിര്‍ന്ന ഉദ്യോഗസ്ഥരും അംബാസഡറെ സ്വീകരിച്ചു.
74-ാമത് ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യാ ഉത്സവത്തിന് വേദി ഒരുക്കിയിട്ടുളളത്. ഇന്ത്യാ-സൗദി വ്യാപാര ബന്ധത്തിന്റെയും ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളുടെയും ആഘോഷം കൂടിയാണ് ഉന്ത്യാ ഉത്സവ്.
12,700ലധികം ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ ഇന്ത്യാ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍, ലുലു പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങള്‍, ഇന്ത്യന്‍ പഴങ്ങള്‍, പച്ചക്കറികള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഇന്ത്യയുടെ തനത് ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇന്ത്യാ ഉത്സവിന്റെ പ്രത്യേകത. ഇതിന് പുറമെ ബിരിയാനി, വിവിധതരം കറികള്‍, ജനപ്രിയ ഭക്ഷ്യ വിഭവങ്ങങ്ങള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, എന്നിവയും ഇന്ത്യാ ഉത്സവത്തില്‍ ലഭ്യമാണ്
ലോകത്ത് ഇന്ത്യന്‍ തനിമ പ്രോത്സാഹിപ്പിക്കുന്നതില്‍ ലുലു ഗ്രൂപ്പിന്റെ പങ്കിനെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ പ്രശംസിച്ചു. ‘ലുലു ഗ്രൂപ്പിന്റെ ഇന്തോ-സൗദി വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങളുടെ പ്രോത്സാഹനം ഇരു രാഷ്ട്രങ്ങള്‍ക്കും അഭിമാനവും ഊഷ്മള സൗഹൃദത്തിന് കരുത്തു പകരുന്നതായും അംബാസഡര്‍ പറഞ്ഞു.
ഇന്ത്യാ ഉത്സവ് ജനുവരി 30 വരെ തുടരും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും www.luluhypermarket.com വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും ഫാഷന്‍ വസ്ത്രങ്ങളും ലഭ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
