Sauditimesonline

watches

റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്‌ളിക് ദിനാഘോഷം

റിയാദ്: വിപുലമായ ആഘോഷ പരിപാടികളോടെ സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം. എംബസി അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ രാവിലെ ഒമ്പതിന് അംബാസഡര്‍ ഡോ. സുഹൈല്‍ ഹിജാസ് ഖാന്‍ പതാക ഉയര്‍ത്തി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ദേശ ഭക്തിഗാനം, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

പ്രവാസി ക്ഷേമം ഉറപ്പുവരുത്തുന്ന ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരോടു ഇന്ത്യന്‍ ജനതയുടെ നന്ദിയും കടപ്പാടും അംബാസഡര്‍ അറിയിച്ചു.

സുരക്ഷ, പ്രതിരോധ സഹകരണം, ഊര്‍ജം, ഭക്ഷ്യ സുരക്ഷ, സാമ്പത്തികം, ആരോഗ്യം, സാങ്കേതികവിദ്യ, സാംസ്‌കാരികം തുടങ്ങി നിരവധി മേഘലകളിഫ ഇന്ത്യ-സൗദി ഉഭയകക്ഷി സഹകരണം ശക്തമാണെന്നും അംബാസഡര്‍ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് മിഷന്‍ എന്‍ റാം പ്രസാദ്, കമ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ എം. ആര്‍ സജീവ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top