Sauditimesonline

sushma two
ഭയവും ആശയക്കുഴപ്പവും അകറ്റാം; തെറാപ്പികളിലൂടെ മാനസികാരോഗ്യം

കെ എസ് ഇന്ദുചൂഡന് കേളി യാത്രയയപ്പ് നല്‍കി

റിയാദ് :മൂന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയാ നോര്‍ത്ത് യൂണിറ്റ് അംഗം കെ എസ് ഇന്ദുചൂഡന് യാത്രയയപ്പ് നല്‍കി.

റിയാദില്‍ എല്‍.ജി കമ്പനിയില്‍ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ഇന്ദുചൂഡന്‍. ഉമ്മല്‍ ഹമാം മേഖലയിലെ ആദ്യകാല പ്രവര്‍ത്തകനും നോര്‍ത്ത് യൂണിറ്റ് പ്രഥമ സെക്രട്ടറിയുമാണ്. സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി അന്‍സാര്‍ സ്വാഗതം പറഞ്ഞു.

ഏരിയാ രക്ഷാധികാരി സെക്രട്ടറി ചന്ദ്രുചൂഡന്‍, ഏരിയാ സെക്രട്ടറി പ്രദീപ് രാജ്, യൂനിറ്റ് ട്രഷറര്‍ സുരേഷ്, തോമസ്, ഹരിലാല്‍,ഖാലിദ്,ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യുണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി അന്‍സാര്‍ സമ്മാനിച്ചു. യാത്രയപ്പിന് ഇന്ദുചൂഡന്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top