Sauditimesonline

3 GREENGEN
പ്രകൃതി സംരക്ഷണം യുവത്വത്തിന്റെ ഉത്തരവാദിത്തം: ഫോക്കസ് സെമിനാര്‍

മലയാളി ഹജ് സംഘത്തെ സ്വീകരിക്കാന്‍ ഒരുങ്ങി മക്ക കെഎംസിസി

മക്ക: മലയാളി ഹജ് സംഘം ജൂണ്‍ 13ന് മക്കയില്‍ എത്തിച്ചേരും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മക്ക കെ എം സി സി ഹജ് സെല്‍. കേന്ദ്ര ഹജ് കമ്മിറ്റി വഴി ഇന്ത്യയില്‍ നിന്നെത്തുന്ന ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ നിന്ന് നേരത്തെ മദീനയില്‍ എത്തിയിരുന്നു. 377 പേര്‍ അടങ്ങുന്ന സഘമാണ് മദീനയില്‍ നിന്ന് മക്കയില്‍ എത്തുന്നത്. മദീനയിലേ ചരിത്ര സ്തലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഹാജിമാര്‍ ജൂണ്‍ 13ന് രാവിലേ 7ന് മദീനയില്‍നിന്ന് എട്ട് ബസ്സുകളിലായി പുറപ്പെടും. ഉച്ചയോടെ മക്കയിലെ അസീസിയ മഹ്തത്തുല്‍ ബങ്ക് അല്‍ ബില്‍ഡിംഗ് നമ്പര്‍ ഒന്നില്‍ എത്തിച്ചേരും.

ഹാജിമാര്‍ക്ക് ഉച്ചഭക്ഷണവും മുസല്ല ഉള്‍പ്പെടെയുളളവ നല്‍കി വളണ്ടിയര്‍മാര്‍ സ്വീകരിക്കുമെന്ന് മക്ക കെ എം സി സി ഹജ് സെല്‍ ഭാരവാഹികള്‍ അറിയിച്ചു. ഹാജിമാരുടെ സേവനത്തിന് 24 മണിക്കുറും ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കും. സേവനങ്ങള്‍ക്ക് കുഞ്ഞിമോന്‍ കാക്കിയ, 0555069786. മുജീബ് പൂക്കോട്ടൂര്‍.0502336683 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top