Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം പ്രചാരണോദ്ഘാടനം

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മാര്‍ച്ച് 27ന് നോഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇരുപതാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വോക്കോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാര്‍ച്ച് 27 രാവിലെ 8.30 മുതല്‍ രാത്രി 9.00 മണി വരെ നടക്കുന്ന ദേശീയ സംഗമത്തില്‍ കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രമുഖ പണ്ഡിതന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അബൂബക്കര്‍ എടത്തനാട്ടുകര, അബ്ദുല്‍ ഖയ്യൂം ബുസ്താനി, ഫസല്‍ റഹ്മാന്‍ സിറ്റി ഫ്‌ളവര്‍, കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ അബ്ദുല്‍ ജലീല്‍, നൗഷാദ് അലി കോഴിക്കോട്, മുജീബ് അലി തൊടികപ്പുലം, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് ഇരുമ്പുഴി, ജലീല്‍ ആലപ്പുഴ, അറഫാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top