Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

റിമോട്ട് നിയന്ത്രിത ബോട്ട് സഖ്യസേന തകര്‍ത്തു

റിയാദ്: ചെങ്കടലില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട് നിയന്ത്രിത ബേട്ട് തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ആവിഷ്‌കരിച്ച ഭീകരാക്രമണ പദ്ധതിയാണ് തകര്‍ത്തത്. ഉഗ്ര ശേഷിയുളള സഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് ചെങ്കടലിന്റെ ദക്ഷിണ ഭാഗത്ത് നാവിക സേനയാണ് കണ്ടെത്തിയതെന്ന് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഫെബ്രുവരി 23ന് രാവിലെയാണ് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും ആക്രമിക്കുന്നതിനുമാണ് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ശ്രമിക്കുന്നതെന്ന് സഖ്യസേന ആരോപിച്ചു. സമുദ്രയാത്രയില്‍ നാശം വിതക്കാന്‍ ശേഷിയുളള മൂന്ന് മൈനുകള്‍ 24 മണിക്കൂറിനിടെ നശിപ്പിച്ചു. ബാബ് അല്‍ മന്‍ദബ് കടലിടുക്കില്‍ യെമന്‍, ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കിടയില്‍ ചെങ്കടലിന്റെ തെക്ക് ഭാഗങ്ങളിലാണ് മൈനുകള്‍ കണ്ടെത്തിയതെന്നും തുര്‍ക്കി അല്‍ അല്‍ മാലികി വിശദീകരിച്ചു. ആക്രമണം നടത്താന്‍ ഹൂതികള്‍ ഹൊദൈദ തുറമുഖ നഗരം ഉപയോഗിക്കുന്നത് തുടരുകയാണ്. ഇതിനെതിരെ കര്‍ശന സൈനിക നടപടി തുടരുമെന്നും സഖ്യസേനാ വക്താവ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top