Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ജര്‍മനിയില്‍ ഓട്ടോമോബൈല്‍ ടെക്‌നീഷ്യന്‍; നോര്‍ക്ക റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജര്‍മനിയിലേക്ക് ഓട്ടോമോബൈല്‍ ടെക്‌നീഷ്യന്‍മാരെ റിക്രൂട് ചെയ്യുന്നു. ഇതിനായി ജര്‍മനിയിലെ പ്രമുഖ സ്വകാര്യ കമ്പനി ടിയുവി ലാന്‍ഡുമായി നോര്‍ക്ക റൂട്ട്‌സ് കരാര്‍ ഒപ്പിട്ടു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും, ടിയുവി ലാന്‍ഡ് കമ്പനി ബാംഗ്ലൂര്‍ ഓഫീസിലെ അസ്സിസ്റ്റന്റ് വൈസ് പ്രസിഡന്റ് അജയ് മേനോനും കരാര്‍ കൈമാറി. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്ക്/ഡിപ്ലോമ അല്ലെങ്കില്‍ ഡീസല്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്കില്‍ ഐ.റ്റി.ഐ യോഗ്യതയും പാസഞ്ചര്‍ കാര്‍/ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ഡീലര്‍ഷിപ്പില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കുമാണ് അവസരം.

ജര്‍മ്മനിയിലെ വിവിധ സ്‌റ്റേറ്റുകളിലെ വാഹന ഡീലര്‍ഷിപ്പുകളിലേയ്ക്കാണ് നിയമനം. മൂന്നു വര്‍ഷത്തിനുളളില്‍ 500 പേര്‍ക്ക് നിയമനം നല്‍കാനാണ് കരാറില്‍ ധാരണ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബി വണ്‍ ലെവല്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യം നേടണം. ജര്‍മ്മനിയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഭാഷാ പഠനത്തിന് ചെലവഴിച്ച കോഴ്‌സ് ഫീസ് തിരികെ ലഭിക്കും. യാത്രാചെലവുകള്‍ ഉള്‍പ്പെടെയുളള റിക്രൂട്ട്‌മെന്റ്പൂര്‍ണമായും സൗജന്യമാണ്. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജര്‍ പ്രകാശ് പി ജോസഫ്, ജീവനക്കാര്‍, ടിയുവി ലാന്‍ഡ് കമ്പനി ജനറല്‍ മാനേജര്‍ വിപിന്‍ ദാസ്. ഡി എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top