റിയാദ്: പ്രമുഖ ക്രിക്കറ്റ് ടീം അബ്ബ പതിമൂനാമത് വാര്‍ഷികം ആഘോഷിച്ചു. എക്‌സിറ്റ് പതിനെട്ടിലുള്ള അല്‍ മഹാ വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പുതയ് ജേഴ്‌സിയുടെ പ്രകാശനം റിയാദ് വെല്‍ഫയര്‍ അസോസിയേഷന്‍ (ടിഎംഡബ്‌ളിയുഎ) സെക്രട്ടറി ഷെമീര്‍ തീക്കുകില്‍ നിര്‍വഹിച്ചു. ടീം ക്യാപ്റ്റന്‍ സലിം, വൈസ് ക്യാപ്റ്റന്‍ ദില്‍ഷാദ്, അഫ്താബ് അമ്പിലായി, നജഫ്, ഹാരിസ്, യൂനസ്, ഹാരിസ് തൈക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാസ് മക്കാറയില്‍ പരിപാടി നിയന്ത്രിച്ചു. ഷെര്‍മി റിയാസ് അവതാരകയായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു. ആകര്‍ഷകമായ കെയ്ക്ക് നിര്‍മിച്ച അഫ്ര ഷംവില്‍ ശ്രദ്ധനേടി. കളിക്കാര്‍ക്ക് ജേഴ്‌സിയോടൊപ്പം ട്രോഫിയും സമ്മാനിച്ചു. കബീര്‍ തലശ്ശേരി, റഹീം ഉപ്പള, അന്‍സാര്‍ തിരുവനതപുരം, മുനീര്‍, ശര്‍മി റിയാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു, ഫൗസി സലിം, ശര്‍മിന റിയാസ് എന്നിവര്‍ ഉപഹാരം വിതരണം ചെയ്തു. റീടോണര്‍ മുഖ്യ പ്രായോജകര്‍ ആയിരുന്നു. നവാബ് സ്വാഗതവും അഫ്‌സല്‍ ചെമ്മാട് നന്ദിയും പറഞ്ഞു.


വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.