Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

അലിഫ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമ്മദ് നിര്‍വഹിച്ചു. ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി 100 താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എട്ട് ടീമുകളാണ് അലിഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. ടീം മാനേജേഴ്‌സിന്റെ നേതൃത്വത്തില്‍ ക്യാമ്പസിനകത്ത് നടന്ന താരലേലം അന്താരാഷ്ട്ര മത്സരങ്ങളുടെ നടപടിക്രമങ്ങള്‍ക്ക് സമാനമായിരുന്നു.

സാന്റ്‌സ്‌റ്റോം വാരിയേഴ്‌സ്, ക്രസന്റ് ഈഗ്ള്‍സ്, ഒവയ്‌സിസ് ലയന്‍സ്, ഡെസേര്‍ട്ട് ഫാല്‍ക്കണ്‍ എന്നിവയാണ് അലിഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന നാല് ടീമുകള്‍. നിശ്ചിത തുക മുന്‍നിര്‍ത്തി നടത്തിയ താരലേലത്തില്‍ ടീം മാനേജേഴ്‌സ് മികച്ച താരങ്ങളെ സ്വന്തമാക്കി. നവംബര്‍ 22 ശനിയാഴ്ച 7 മുതല്‍ സുവൈദി മൈതാനത്ത് മത്സരങ്ങള്‍ക്ക് തുടക്കമാകും.

ലോഗോ പ്രകാശന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ ടീമുകളെയും ടീം മാനേജര്‍മാരെയും പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top