Sauditimesonline

ALBIN LIDHIYA
റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

പ്രതിരോധ കരുത്ത് പ്രദര്‍ശിപ്പിച്ച് ബ്രഹ്മോസ്; ഇന്ത്യന്‍ പവിലിയന്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: വേള്‍ഡ് ഡിഫന്‍സ് ഷോ-2026ന്റെ ഭാഗമായി ഇന്ത്യ ഒരുക്കിയ ബ്രഹ്മോസ് പവലിയന്‍ ഉദ്ഘാടനം ചെയ്തു. റിയാദ് എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്പവലിയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് പ്രകടിപ്പിക്കുന്ന പ്രദര്‍ശനമാണ് പവിലിയനില്‍ ഒരുക്കിയിട്ടുളളത്.

ബ്രഹ്മോസ് മിസൈല്‍ സംവിധാനത്തിന്റെ സാങ്കേതിക പുരോഗതി, നവീകരണം എന്നിവ പ്രദര്‍ശനത്തില്‍ ഇടം നേടി. ബ്രഹ്മോസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ മക്‌സിചേവ് സാങ്കേതിക മികവുകള്‍ വിശദീകരിച്ചു. ഡിഫന്‍സ് ഷോയില്‍ ബ്രഹ്മോസ് ആയുധ സംവിധാനം സന്ദര്‍ശിക്കാന്‍നിരവധി വിദഗ്ദരാണ് പവിലിയനിലെത്തുന്നത്.

ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ടു ചെയര്‍മാന്‍ എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്, റിയാദ് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് അബു മാതന്‍ ജോര്‍ജ്, പ്രതിരോധ ഉല്‍പ്പാദന വിഭാഗത്തിലെ അഡീഷണല്‍ സെക്രട്ടറി ദിനേഷ് മഹൂര്‍ എന്നിവര്‍ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top