Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

അല്‍ ഖര്‍ജില്‍ സിറ്റി ഫ്‌ളവര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌറിന്റെ അല്‍ ഖര്‍ജ് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. കിംഗ് സൗദ് റോഡില്‍ ഇരു നിലകളിലായി 16,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ച ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോര്‍ പൗരപ്രമുഖന്‍ അലവി ബിന്‍ ഫസ്ഹ ബിന്‍ മഹൈര്‍ അല്‍ ഖംസി അല്‍ അന്‍സി ഉദ്ഘാനെം ചെയ്തു. ഫ്‌ളീരിയ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ, ഡയറക്ടര്‍മാരായ ഇ കെ റഹിം, മുഹ്‌സിന്‍ അഹമദ്, റാഷിദ് അഹമദ്, സി ഇ ഒ ഫസല്‍ റഹ്മാന്‍, ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് സുനു സുന്ദരന്‍ എന്നിവര്‍ക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച മികച്ച വിലക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫസല്‍ റഹ്മാന്‍ പറഞ്ഞു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും അനുയോജ്യമായ ഉല്‍പ്പന്നങ്ങളുടെ ശേഖരമാണ് പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിസംബര്‍ 23 വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്ക സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ഡെകോര്‍, ഫാഷന്‍ ജൂവലറി, ലഗേജ്, വാച്ചുകള്‍, ഇലക്‌ടോണിക്‌സ്, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി ഉത്പ്പന്നങ്ങള്‍, ടോയ്‌സ്, ചോക്ലേറ്റ് തുടങ്ങി ഇരുപത് ഡിപ്പാര്‍ട്‌മെന്റുകളിലായി പതിനയ്യായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.

ഫഌരിയ ഗ്രൂപ്പിന് കീഴിലുളള സിറ്റി ഫഌറിന് സൗദിയിലും ബഹ്‌റൈനിലുമായി 24 ശാഖകളാണുളളത്. ഇതില്‍ നാലെണ്ണം ഹൈപ്പര്‍മാര്‍ക്കറ്റുകളാണ്. 2020ല്‍ യാമ്പു, തബൂക്ക് എന്നിവിടങ്ങളില്‍ രണ്ടു ശാഖകള്‍ കൂടി തുറക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top