Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

സൗദിയില്‍ കൊറോണ ഗവേഷണം നടത്തുമെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍

റിയാദ്: ജനിതക പരമ്പരകളുടെ ന്യൂ ജനറേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുമെന്ന് സൗദി നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍. കോവിഡ് 19 അണുബാധയുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുന്നതിനും രാജ്യത്തിനുള്ളില്‍ രോഗം പടരുന്നത് കണ്ടെത്തുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

പകര്‍ച്ചവ്യാധി, സാംക്രമികേതര രോഗങ്ങള്‍, പരിക്കുകള്‍, മറ്റ് ആരോഗ്യ ഭീഷണികള്‍ എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഗവേഷണം ലക്ഷ്യം വെക്കുന്നത്. ഇതിനു പുറമെ, ജനസംഖ്യക്കു ആനുപാതികമായി ജനങ്ങളുടെ ആരോഗ്യ സ്ഥിതി വിവരം, രാജ്യത്തിന് ഉണ്ടാകുന്ന അപകടസാധ്യത എന്നിവ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ആരോഗ്യ നയങ്ങളും പദ്ധതികളും നടപ്പിലാക്കും. ഇതിനുളള സാങ്കേതിക സമിതിയായി പ്രവര്‍ത്തിക്കുമെന്നും നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top