Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

കൊമോഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും ലഭ്യമാക്കും

റിയാദ്: അറബി ഭാഷയില്‍ മാത്രം വിതരണം ചെയ്തിരുന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും ലഭ്യമാക്കുമെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം. വ്യവസായ വാണിജ്യ മേഖലയില്‍ കൂടുതല്‍ വിദേശ ഇടപാടുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്ക് വെബ് സൈറ്റില്‍ നിന്നു ഇംഗ്‌ളീഷ് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കും. വ്യക്തികള്‍, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങി ഏതു വിഭാഗത്തില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്കും മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നിന്നു സര്‍ട്ടിഫിക്കേറ്റ് നേടാന്‍ അവസരം ഉണ്ട്. സൗദിയിലെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ നടപ്പിലാക്കുന്ന സിഖ കമ്പനിയുമായി സഹകരിച്ചാണ് ഇംഗ്‌ളീഷിലുളള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനില്‍ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേഖല ഉള്‍പ്പെടെയുളള വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തും. വിദേശ രാജ്യങ്ങളുമായുളള വ്യാപാര ഇടപാടുകള്‍ക്ക് ഇത് സുപ്രധാനമാണ്. നിലവില്‍ അംഗീകാരമുളള ട്രാന്‍സ്‌ലേറ്ററുടെ പരിഭാഷ ചേംബര്‍ ഓഫ് കോമേഴ്‌സ് സാക്ഷ്യപ്പെടുത്തുകയും മന്ത്രാലയം അംഗീകരിക്കുകയും വേണം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇംഗ്‌ളീഷിലുളള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ വേഗം ലഭ്യമാകും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top