Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

roc@ps.moi.gov.sa ഇ മെയില്‍ ചെയ്യൂ; സൗദിയില്‍ കര്‍ഫ്യൂ സമയം പുറത്തിറങ്ങാം

റിയാദ്: അടിയന്തിര ഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി നല്‍കുമെന്ന് സൗദി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. കര്‍ഫ്യൂ സമയം അടിയന്തിര ചികിത്സ, മരണം തുടങ്ങി ഒഴിച്ചുകൂടാന്‍ കഴിയാത്ത വേളയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി നല്‍കുമെന്ന് പൊതു സുരക്ഷാ വകുപ്പ് വക്താവ് കേണല്‍ സാമി അല്‍ ശൊബര്‍ഗ് പറഞ്ഞു. പുറത്തു പേകേണ്ടവര്‍ 999, 911 എന്നീ നമ്പരുകളില്‍ വിളിക്കണം. അല്ലെങ്കില്‍ roc@ps.moi.gov.sa ഇ മെയില്‍ വിലാസത്തില്‍ വിവരം അറിയിക്കണം. ആവശ്യം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പുറത്തു പോകുന്നതിന് അനുമതി ലഭിക്കും. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കര്‍ഫ്യൂ ലംഘകര്‍ക്ക് 10,000 റിയാലാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ സംഖ്യ അടക്കണം. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ ചുരുങ്ങിയത് 20 ദിവസം തടവു ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top