
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വളന്റിയര്‍മാര്‍, ഹെല്‍പ്പ് ഡെസ്‌ക് ടീം അംഗങ്ങള്‍, കേരളത്തില്‍ സംഘടനയുടെ ലീഗല്‍ സെല്‍ അഡ്‌വൈസര്‍ അംഗങ്ങള്‍, നിയമവിദഗ്ദര്‍, ജിസിസിയിലെ ഇന്ത്യന്‍ എംബസികളുടെ ടെലിഫോണ്‍ നമ്പര്‍, നോര്‍ക്ക, എന്‍ആര്‍സെല്‍ വിവരങ്ങള്‍, പ്രവാസിള്‍ക്കു ഉപകാരപ്രദമായ പ്രധാന നമ്പറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്.

ഡോ. ഇദ്രീസ് കലണ്ടര്‍ പ്രകാശനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട്, റിയാദ് കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, രക്ഷാധികാരി ഡോ. ജയചന്ദ്രന്‍, അഡ്വ. അജിത് കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് ചിങ്ങോലി, ഹരികൃഷ്ണന്‍ കണ്ണൂര്‍,

റിയാദ് സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി മുസ്തഫ കുമരനെല്ലൂര്‍, കോഡിനേറ്റര്‍ ടോം സി മാത്യു, സുബൈര്‍ കുമ്മിള്‍, കമര്‍ബാനു ടീച്ചര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അഷ്‌റഫ് ചേലാമ്പ്ര, അഫ്‌സല്‍, സജീര്‍ പെരുമ്പളം, ഷാജി പാണ്ട്, ഉണ്ണി കൊല്ലം, അഷറഫ് മൂവാറ്റുപുഴ, ഹിബ അബ്ദുല്‍സലാം, കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





