Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

സൗജന്യ വൈഫൈ സുരക്ഷിതമല്ല; ഓണ്‍ലൈന്‍ ഇടപാടില്‍ ജാഗ്രതവേണം

റിയാദ്: ഇന്റര്‍നെറ്റ് യുഗത്തില്‍ അറിയേണ്ടതും പഠിക്കേണ്ടതും വിശകലനം ചെയ്ത ശില്പശാല ശ്രദ്ധേയമായി.. അതിരുകളില്ലാത്ത ലോകമാണ് ഇന്റര്‍നെറ്റിന്റേത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റും അനുബന്ധ സേവനങ്ങളും മാറി. ഇതോടെ ജാഗ്രതയും സൂക്ഷയും കരുതലും ആവശ്യമാണെന്ന സന്ദേശമാണ് ശില്പശാല ചര്‍ച്ച ചെയ്തത്. സാധാരണക്കാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അവബോധം സൃഷ്ടിക്കുന്നതിന് മലയാളികളുടെ നേതൃത്വത്തിലുളള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സ്‌പെര്‍ട്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് ആണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

കുട്ടികളും സൈബര്‍ സുരക്ഷയും എന്ന വിഷയം അമീര്‍ ഖാന്‍ അവതരിപ്പിച്ചു. സൗജന്യ വൈഫൈ കണക്ഷന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളളവ കുട്ടികളില്‍ നിന്നു അകറ്റി നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ കുട്ടികളറിയാതെ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുളള സോഫ്ട്‌വെയറുകള്‍ പ്രയോജനപ്പെടുത്തണം. വ്യക്തിവിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറരുത്. ഓര്‍ത്തിരിക്കാന്‍ കഴിയുന്ന പൊതുവായ പാസ്‌വേഡുകള്‍ ഉപയോഗിക്കരുത്. പാസ്‌വേഡുകള്‍ ഇടക്കിടെ മാറ്റുന്നത് സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലെന്‍ ഇടപാടുകള്‍ എങ്ങനെ സുരക്ഷിതമാക്കണം എന്ന വിഷയം ഷമീം എന്‍ കെ വിശദീകരിച്ചു. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുളള വിവരങ്ങള്‍ അന്വേഷിച്ചു ടെലിഫോണ്‍ കോളുകളും എസ് എം എസ് സന്ദേശങ്ങളും വ്യാപകമായി ഉപഭോക്താക്കളെ തേടി എത്തുന്നുണ്ട്. ഇത് തട്ടിപ്പു സംഘങ്ങളുടെ വ്യാജ സന്ദേശമാണ്. ഇതിനോട് പ്രതികരിക്കരുത്. ഒരു ബാങ്കും വ്യക്തികളുടെ ഫോണില്‍ നിന്നു ഇടപാടുകരെ വിളിക്കാറില്ല. മൊബൈല്‍ ഫോണില്‍ വരുന്ന ഒടിപി മറ്റാര്‍ക്കും കൈമാറരുത്. തട്ടിപ്പിനിരയായാല്‍ എത്രയും വേഗം പൊലീസിലും ബാങ്കിലും പരാതി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ യുഗത്തിലെ അനന്ത സാധ്യതകള്‍ സുഹാസ് ചേപ്പാല അവതരിപ്പിച്ചു. വന്‍മുന്നേറ്റം കൈവരിച്ച ഇ കോമേഴ്‌സ് രംഗത്തെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു സംരംഭവും സാങ്കേതിക വിദ്യയുടെ മികവില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴയും. യൂടൂബ് പാര്‍ട്‌നര്‍ പ്രോഗ്രാം, ഫ്രീലാന്‍സ് ഓണ്‍ലൈന്‍ ജോലികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവക്കു പുറമെ നിരവധി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഓഗ്‌മെന്റല്‍ റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് എന്നിവ സംബന്ധിച്ച് ശൈഖ് സലിം ക്ലാസ് നയിച്ചു. പരിപാടികള്‍ക്ക് റഫ്‌സാദ് വി, സജാദ് പരിയാരത്, നവാസ് റഷീദ്, മുനീബ് പാഴൂര്‍, മുഹമ്മദ് അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top