Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

സ്ത്രീധന നിരോധനത്തിന് യുവത്വം മുന്നിട്ടിറങ്ങണം

റിയാദ്: സ്ത്രീധന നിരോധനം പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ യുവത്വം മുന്നിട്ടിറങ്ങണമെന്ന് ദമാം നവോദയ കിഴക്കന്‍ മേഖല ട്രഷറര്‍ ഉമേഷ് ഉമേഷ് കളരിക്കല്‍. വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയം യഥാര്‍ത്ഥ അര്‍ഥത്തിലും ബോധ്യത്തിലും ഉള്‍ക്കൊള്ളണം. വിവാഹത്തോടെ സ്ത്രീകള്‍ നേടിയ വിദ്യാഭ്യാസം അടച്ചുപൂട്ടി വെക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേളി കുടുംബ വേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കാനത്തില്‍ ജമീല നഗറില്‍ നടന്ന സമ്മേളനത്തില്‍ ഷഹീബ വി.കെ. ആമുഖ പ്രസംഗം നടത്തി. പ്രിയ വിനോദ് സമ്മേളന സബ്കമ്മറ്റി പാനല്‍ അവതരിപ്പിച്ചു. പ്രസീഡിയം അംഗങ്ങളായി പ്രിയ വിനോദ്, സുകേഷ് കുമാര്‍, ഷഹീബ വികെ, ലക്ഷ്മി പ്രിയ എന്നിവരെ തെരഞ്ഞെടുത്തു. സിബ കൂവോട്, ശ്രീഷ സുകേഷ്, സിജിന്‍ കുവള്ളൂര്‍, ഗീത ജയരാജ്, സജീന വിഎസ് എന്നിവര്‍ സ്റ്റിയറിങ് കമ്മിറ്റിയിലും,

ദീപ രാജന്‍, സീന സെബിന്‍, വര്‍ണ ബിനുരാജ് എന്നിവര്‍ മിനുട്ട്‌സ് കമ്മിറ്റിയിലും, വിദ്യ ജിപി, അന്‍സിയ, വിജില ബിജു, സന്ധ്യ രാജ് എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. ജയകുമാര്‍, സമീര്‍, ഷംഷാദ് എന്നിവര്‍ പ്രമേയ കമ്മിറ്റിയിലും, ജയരാജ് എം.പി., അനില്‍ അറക്കല്‍, അനിരുദ്ധന്‍ എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയിലും അംഗങ്ങളായി.

സെക്രട്ടറി സിബ കൂവോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീഷ സുകേഷ് വരവ്–ചിലവ് കണക്കും അവതരിപ്പിച്ചു. പൊതു ചര്‍ച്ചകള്‍ക്ക് സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ മറുപടി നല്‍കി. സീന സെബിന്‍, വിജില ബിജു, ശാരിക, ഷംഷാദ്, സമീര്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top