Sauditimesonline

pravasi legal cell passport
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം

കേളി മലാസ് യൂണിറ്റ് ക്യാരം ടൂര്‍ണമെന്റ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് യൂണിറ്റ് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ക്യാരം ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എട്ട് ടീം അംഗങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മലാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് അന്‍വര്‍ അധ്യക്ഷത വഹിച്ചു.

കേളി കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഹസ്സന്‍, ചെയര്‍മാന്‍ ജവാദ്, മലാസ് രക്ഷധികാരി സമിതി കണ്‍വീനര്‍ സുനില്‍, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഏരിയ ട്രഷറര്‍ സിംനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത്, ഒലയ മേഖല സെക്രട്ടറി ഷമീം, രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, മേഖലാ കമ്മിറ്റി അംഗങ്ങള്‍, മലാസ് യൂണിറ്റ് അംഗങ്ങള്‍ എന്നിവരടക്കം പ്രമുഖര്‍ സന്നിഹിതരായിരുന്നു. മലാസ് യൂണിറ്റ് സെക്രട്ടറി സമീര്‍ കൊല്ലം സ്വാഗതം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top