Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

കെഇഎഫ് ഫുട്‌ബോള്‍; കൂളേഴ്‌സ് ജേതാക്കള്‍

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നോക്കൗട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് കാബൂസ് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കെഇഎഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ഒക്ടോബറില്‍ വരാനിരിക്കുന്ന ‘സൂപ്പര്‍ ലീഗ്’ രണ്ടാം എഡിഷന്് മുന്നോടിയായാണ് മത്സരങ്ങള്‍ നടന്നത്.

എട്ടു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കൂളേഴ്‌സ് എഫ്‌സി എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ജേതാക്കളായി. കണ്ടംകളി യുണൈറ്റഡ് എഫ്‌സിയാണ് റണ്ണേഴ്‌സ് അപ്. വിജയികള്‍ക്കുള്ള ട്രോഫി സ്‌പോണ്‍സര്‍മാരായ എംഎആര്‍ പ്രതിനിധികള്‍ സമ്മാനിച്ചു. പരിപാടികള്‍ക്ക് കെഇഎഫ് പ്രവര്‍ത്തക സമിതി അംഗങ്ങളായ നവാസ് നളപ്പുലന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top