Sauditimesonline

SaudiTimes

കൊവിഡ് 19: ജീവിതാവശ്യങ്ങള്‍ നിറവേറ്റും; ജനം സഹകരിക്കണം: രാജ്യത്തെ അഭിസംബോധന ചെയ്ത് സല്‍മാന്‍ രാജാവ്

റിയാദ്: കൊവിഡ് 19 മഹാമാരിയെ നേരിടാനും അതിന്റെ പ്രതിഫലനങ്ങള്‍ പരമാവധി കുറക്കാനും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്.

രാജ്യത്തിന്റെ കരുത്ത്, ശക്തി എന്നത് ആരോഗ്യമുളള ജനതയാണ്. അതുകൊണ്ടുതന്നെ രാജ്യവും ഭരണകൂടവും നല്‍കുന്ന മുന്‍ഗണന ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ്. ഇതിന് രാജ്യത്തെ മുഴുവന്‍ ഏജന്‍സികളുമായി ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ഇതിലൂടെ മാത്രമേ കൊവിഡിനെതിരെയുളള പ്രതിരോധ ശ്രമങ്ങളില്‍ രാജ്യത്തിന് വിജയം നേടാന്‍ കഴിയൂകയുളളൂവെന്നും രാജാവ് പറഞ്ഞു.

രാജ്യത്തെ പൗരന്‍മാര്‍ക്കും അതിഥികളായി ലോക രാജ്യങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കും ആവശ്യമായ മരുന്ന്, ഭക്ഷണം, ജീവിതാവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്ന കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും രാജാവ് പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്ഥാപനങ്ങളും രാജ്യത്തു കഴിയുന്ന മുഴുവന്‍ പൗര•ാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളിലും ആരോഗ്യ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഠിന ശ്രമമാണ് നടത്തുന്നത്. അവരെ നന്ദിയോടെയാണ് രാജ്യത്തെ അഭിസംേബാധന ചെയ്തപ്പോള്‍ രാജാവ് സ്മരിച്ചത്.

ദൈവം നമ്മുടെ രാജ്യത്തെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെയും സംരക്ഷിക്കുകയും എല്ലാ മനുഷ്യരാശിയെയും എല്ലാ വിധ വിഷമങ്ങളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് തിരുഗേഹങ്ങളുടെ സേവകന്‍ പ്രസംഗം അവസാനിപ്പിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top