Sauditimesonline

GMF
ആഘോഷപ്പൊലിമയില്‍ 'ഗള്‍ഫ് മലയാളി ഫെഡറേഷന്‍' പൊന്നോണം

മലയാളി എഞ്ചിനീയര്‍ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി പൂവത്താണി വട്ടപ്പറമ്പ് മുഹമ്മദ് അഫ്‌സല്‍ (36) ആണ് മരിച്ചത്. മയ്യിത്ത് ബക്ഷ് ആശുപത്രി മോര്‍ച്ചറിയില്‍. ഖാലിദ് ബിന്‍ വലിദ് കംപ്യൂട്ടര്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ എഞ്ചിനിയറായിരുന്ന. ശറഫിയഖാലിദ് ബിന്‍ വലീദിലായിരുന്നു താമസം.

പിതാവ് മുഹമ്മദ്, മാതാവ് മൈമൂന, ഭാര്യ ഉവൈസ, മക്കള്‍: അജ്‌വ അഫ്‌സല്‍, ഫാത്തിമ അസ്ഹ, സഹോദരികള്‍: ഹസ്‌നത്ത്, മുഹസിന, ആമിന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top