Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

മലബാര്‍ ഡെവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍

റിയാദ്: മലബാര്‍ ഡെവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ (എം ഡി ഫ്) പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഫോര്‍ക്കാ ചെയര്‍മാന്‍ സത്താര്‍ കായംകുളം യോഗം ഉദ്ഘാടനം ചെയ്തു. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അഞ്ച് വര്‍ഷമായി സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന എം ഡി ഫിന്റെ സൗദിയിലെ പ്രഥമ ചാപ്റ്ററണ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദമ്മാമിലും ജിദ്ദയിലും ചാപ്റ്ററുകള്‍ രൂപീകരിക്കുമെന്ന് എം ഡി ഫ് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് കെ.എം ബഷീര്‍ അറിയിച്ചു. ചാരിറ്റി കണ്‍വീനര്‍ അസ്ലം പാലത്ത് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഉബൈദ് എടവണ്ണ, ജയന്‍ കൊടുങ്ങല്ലൂര്‍, സ്റ്റാന്‍ലി ജോസ്, ഉമ്മര്‍മുക്കം, അഡ്വ. ജെലീല്‍, റഫീക്ക് ഹസ്സന്‍, സെയിദ് മീഞ്ചന്ത, അബ്ബാസ് ഇരിങ്ങല്ലൂര്‍, നസീര്‍ തൈക്കണ്ടി, ഷൗക്കത്ത് വാലില്ലാപ്പുഴ, അലി എ.കെ.ടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഉമര്‍ ഷെറീഫ് സ്വാഗതവും റെഹുഫ് ആലപ്പാടിയന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top