റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വലിയകുളം സാജിദ് മുഹമ്മദിന് എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ ഊഷ്മള യാത്രയയപ്പ് നല്‍കി. എം.ഇ. എസ് നിര്‍വ്വാഹക സമിതി അംഗവും സോഷ്യല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനുമാണ്. ബത്ഹ ലുഹാ മാള്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം എന്‍ജിനീയര്‍ മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ ഫൈസല്‍ പൂനൂര്‍, ഹുസൈന്‍ അലി, ഐ.പി. ഉസ്മാന്‍ കോയ, മുഹമ്മദ്ഖാന്‍ പത്തനംതിട്ട, മുജീബ് മൂത്താട്ട് കൊടുവള്ളി, ഷഫീഖ് പാനൂര്‍, ഷനോജ് അരീക്കോട്, ഹാഷിഖ് മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. സാജിദ് മുഹമ്മദിനുള്ള ഉപഹാരം സത്താര്‍ കായംകുളം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതവും സെക്രട്ടറി നവാസ് റെഷീദ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.