Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

എംഇഎസ് റിയാദ് ഇഫ്താര്‍ മീറ്റ്

റിയാദ്: മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി (എംഇഎസ്) റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് ടിഎം അഹമ്മദ് കോയ സിറ്റി ഫഌവര്‍ അധ്യക്ഷത വഹിച്ചു.

കാല്‍ നൂറ്റാണ്ടായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന എംഇസ് റിയാദ് ചാപ്റ്റര്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കും സമര്‍ത്ഥരായ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. റമദാനില്‍ അംഗങ്ങളില്‍ നിന്നു സ്വരൂപിക്കുന്ന ദാന ധര്‍മ്മങ്ങള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് എത്തിക്കുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ഥികളെ സജ്ജരാക്കാനുള്ള വിവിധ പരിപാടികള്‍ക്കും ചാപ്റ്റര്‍ നേതൃത്വം നല്‍കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

ഹഫ്‌സ അസ്‌കര്‍ ഖുര്‍ആന്‍ പാരായണം ചെയ്തു. ട്രഷറര്‍ ഫൈസല്‍ പൂനൂര്‍ സകാത്ത് സെല്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അബ്ദുല്‍ കാദര്‍ കുട്ടശ്ശേരി, സഗീര്‍ അലി, ഷമീം മുക്കം, ഫൈസല്‍ അബ്ദു, അബൂബക്കര്‍ മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും ഷഫീഖ് പാനൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top