Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

‘കരുതലായി ഞങ്ങളുണ്ട്’ സഹായ ഹസ്തവുമായി മലപ്പുറം കെ എം സി സി

റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിയാല പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി റിയാദ് മലപ്പുറം കെ എം സി സി. ‘കരുതലായി ഞങ്ങളുണ്ട്’ കാമ്പയിന്റെ ഭാഗമായി ഭരണകൂടം പ്രഖ്യാപിച്ച മാര്‍നിര്‍ദേശങ്ങള്‍ മറ്റുളളവരിലെത്തിക്കുന്നതോടൊപ്പം ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നുമുണ്ട്.

സോഷ്യല്‍ മീഡിയവഴിയും കീഴ്ഘടകങ്ങള്‍ വഴിയുമാണ് സഹായത്തിനര്‍ഹരായവരെ കണ്ടെത്തുന്നത്. വിപുലമായ വിഭവ സമാഹരണത്തിലൂടെ ഭക്ഷണക്കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ താമസ സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുന്നുണ്ട്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മുന്‍കരുതലുകളും ഉറപ്പുവരുത്തിയാണ് സന്നദ്ധ സേവനം.

ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളുടെയും ജില്ലാ വെല്‍ഫെയര്‍ വിംഗിന്റെയും സഹായത്തോടെയാണ് പദ്ധതി പ്രധാനമായും പ്രവാസി മലയാളികളെയാണ് ലക്ഷ്യം വെക്കുന്നത്. റിയാദ് മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, കെ എം സി സി ദേശീയ സമിതിയംഗം ശുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജില്ല ഭാരവാഹികളായ അഷ്‌റഫ് മോയന്‍, യൂനസ് കൈതക്കോടന്‍, ഷാഫി മാഷ് ചിറ്റത്തുപ്പാറ, മുനീര്‍ വാഴക്കാട്, അഷ്‌റഫ് കല്‍പ്പകഞ്ചേരി, ഷെരീഫ് അരീക്കോട് ,കുഞ്ഞിപ്പ തവനൂര്‍, റിയാസ് തിരൂര്‍ക്കാട്, ഇസ്മായില്‍ താനൂര്‍, സക്കീര്‍ താഴെക്കോട്, നജ്മുദ്ധീന്‍ അരീക്കന്‍, ഷറഫ് പുളിക്കല്‍, നൗഷാദ് ചക്കാല, ഷബീറലി പള്ളിക്കല്‍, റഫീഖ് ചെറുമുക്ക്, ഹാഷിം കോട്ടക്കല്‍, ഫൈസല്‍ ഇരുമ്പുഴി, ഇസ്ഹാഖ് താനൂര്‍, സലീം സിയാംകണ്ടം, സലാം പയ്യനാട്, സുലൈമാന്‍ പുതുകൊള്ളി, ലത്തീഫ് ചെറുകാവ്, ഹമീദ് ക്ലാരി, സിദ്ധീക്ക് കോനാരി, ഇക്ബാല്‍ തിരൂര്‍, യൂനസ് സലിം താഴേക്കോട്, ഇസ്മായില്‍ സി വി, അബൂട്ടി വണ്ടൂര്‍, നൗഷാദ് പള്ളിക്കല്‍, യൂനസ് നാണത്ത്, ഹംസ ചൂച്ചാസ് പെരുമ്പള്ളി, ഉമര്‍ അമ്മാനത്ത്, അബ്ദു സമദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണവും മരുന്നും വിതരണവും ചെയ്യുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top