Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

അനില്‍ പനച്ചൂരാനും കൊല്ലം അഭിജിത്തും ഫെബ്രുവരി 14ന് റിയാദില്‍

റിയാദ്: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികാഘോഷം ‘ദശോത്സവം’ സീസണ്‍ 2ല്‍ പെങ്കെടുക്കാന്‍ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും പിന്നണി ഗായകന്‍ കൊല്ലം അഭിജിത്തും റിയാദിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
സാംസ്‌കാരിക സമ്മേളനവും ഗാനമേളയും വിവിധ കലാ കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി 14 വെള്ളി റിയാദ് എക്‌സിറ്റ് 18ലെ നോഫാ ആഡിറ്റോറിയത്തില്‍ വൈകുന്നേരം 4ന് പരിപാടി ആരംഭിക്കും. അനില്‍ പനച്ചൂരാന്‍ പങ്കെടുക്കുന്ന ‘കാവ്യസന്ധ്യ’ എന്ന പരിപാടി ശനിയാഴ്ച രാത്രി 8ന് ബത്ഹയിലെ അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508898691, 0503433781 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top