Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദ് സന്ദര്‍ശിക്കും

റിയാദ്: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദ സൗദി അറേബ്യ സന്ദര്‍ശിക്കും. നവംബര്‍ 21, 22 തീയതികളില്‍ റിയാദിലാണ് ഉച്ചകോടി. ഇതിന്റെ മുന്നോടിയായി മന്ത്രി തല സമ്മേളനങ്ങളും നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും നടന്നുവരുകയാണ്. ധനമന്ത്രിമാര്‍ പങ്കെടുക്കുന്ന സുപ്രധാന യോഗം ഈ മാസം 23ന് ചേരും. ‘ഏവരും 21ാം നൂറ്റാണ്ടിലെ അവസരങ്ങള്‍ തിരിച്ചറിയുക’ എന്ന പ്രമേയമാണ് ജി20 ചര്‍ച്ച ചെയ്യുന്നത്. ‘ജനങ്ങളെ ശാക്തീകരിക്കുക, പ്രപഞ്ചത്തെ സംരക്ഷിക്കുന്നതിന് കൂട്ടായ ശ്രമം നടത്തുക, ‘നവീകരണം, സാങ്കേതിക മുന്നേറ്റം എന്നിവയുടെ നേട്ടങ്ങള്‍ പങ്കിടുന്നതിന് തന്ത്രങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ മൂന്ന് വിഷയങ്ങളാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്. സാമ്പത്തിക മാന്ദ്യം അന്താരാഷ്ട്ര രംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ധനമന്ത്രിമാരുടെ യോഗത്തെ ഏറെ പ്രതീക്ഷയോടെയാണ് ജി20 അംഗ രാജ്യങ്ങള്‍ നോക്കി കാണുന്നത്. സൗദി അറേബ്യ ആതിഥ്യമരുളുന്ന ജി20 ഉച്ചകോടി വിജയിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top