Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രിയെ കാണും: ടി എന്‍ പ്രതാപന്‍ എം പി

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ മലയാളികള്‍ ഉള്‍പ്പെടെയുളള തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യമന്ത്രിയെ കാണുമെന്ന് ടി എന്‍ പ്രതാപന്‍ എം പി. ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ സനയ്യയിലെ ലേബര്‍ ക്യാമ്പിലില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 250ല്‍ അധികം തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. ആറുമാസമായി ജോലിയും ശമ്പളവും ഇല്ലാത്തതിനാല്‍ ഭക്ഷണത്തിനു പോലും ഇവര്‍ ബുദ്ധിമുട്ടുകയാണ്. വിഒ

ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യും. ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയും ചെയ്യും. മാനുഷികമായ സഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഖാമ കാലാവധി കഴിഞ്ഞവരും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരും ലേബര്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്. ഹൃദ്രോഗത്തെ തുടര്‍ന്ന് അടിയന്തിര ചികിത്സ ആവശ്യമുളളവര്‍ക്ക് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കും. അതിന് ഡോ. ആസാദ് മൂപ്പനുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികള്‍ക്കു ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു. ഷിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, നെസ്‌റ്റോ നാസര്‍, ഷാജി സോന, സലിം കളക്കര, സുരേഷ് ശങ്കര്‍ തുടങ്ങി സാമൂഹിക പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top