Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

റിയാദിലെ റോഡുകള്‍ അണുവിമുക്തമാക്കുന്നത് തുടരുന്നു; ടെല്ലര്‍ മെഷീനുകളും അണുവിമുക്തമാക്കും

റിയാദ്: സൗദി തലസ്ഥാനത്തെ റോഡുകള്‍ അണു വിമുക്തമാക്കുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് റോഡുകള്‍ അണുവിമുക്തമാക്കുന്നതെന്ന് റിയാദ് നഗരസഭ അറിയിച്ചു. കര്‍ഫ്യൂ നിലവിലുളള ഉച്ചകഴിഞ്ഞ് 3 മുതല്‍ പുലര്‍ച്ചെവരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

റോഡുകള്‍ വൃത്തിയാക്കുന്ന 44 വാഹനങ്ങള്‍ 5 കിലോമീറ്ററില്‍ താഴെ വേഗം കുറച്ച് സഞ്ചരിച്ചാണ് റോഡുകള്‍ വൃത്തിയാക്കുന്നത്. ഇതിനു പുറമെ പ്രത്യേകം സജ്ജീകരിച്ച വാഹത്തില്‍ അണു നശീകരണത്തിനുളള ലായനി സ്‌പ്രേ ചെയ്യുന്നുമുണ്ട്.

പ്രിന്‍സ് മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡ്, അല്‍ ഹസ്സന്‍ ബിന്‍ അലി റോഡ്, അബ്ദുല്‍ റഹ്മാന്‍ അല്‍ ഗാഫിക്കി റോഡ്, അബ്ദുല്ല അല്‍നയിം റോഡ്, ഇബ്‌നു തൈമിയ റോഡ്, അറേബ്യന്‍ ഐലന്റ് റോഡ്, അല്‍ സുവൈദി മെയിന്‍ റോഡ്, അഹമ്മദ് ബിന്‍ ഹന്‍ബാല്‍ റോഡ്, ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല റോഡ്, പ്രിന്‍സ് മുഹമ്മദ് ബിന്‍ അല്‍തഹ്‌ലിയ റോഡ്, കിംഗ് അബ്ദുല്‍ അസീസ് റോഡ്, ഇമാം ഫൈസല്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല റോഡ് തുടങ്ങി പ്രധാനപ്പെട്ട 12 റോഡുകളും അനുബന്ധ റോഡുകളും അണുവിമുക്തമാക്കി. ഇതിനു പുറമെ ബാങ്ക് ടെല്ലര്‍ മെഷീനുകള്‍ അണുവിമുക്തമാക്കുന്ന പദ്ധതിയും റിയാദ് നഗരസഭ ആരംഭിച്ചു. മാര്‍ച്ച് മാസത്തെ ശമ്പള വിതരണം ആരംഭിക്കാനിരിക്കെ നഗരത്തിലെ മുഴുവന്‍ ഏ ടി എം മെഷീനുകളും അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്നും നഗര സഭ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top