Sauditimesonline

3 GREENGEN
പ്രകൃതി സംരക്ഷണം യുവത്വത്തിന്റെ ഉത്തരവാദിത്തം: ഫോക്കസ് സെമിനാര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സൗദി അറേബ്യ

റിയാദ്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം. പകര്‍ച്ച വ്യാധി നിയന്ത്രണ വിധേയമായ സാഹചര്യവും ആരോഗ്യ മേഖലയിലെ വിദഗ്ദരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് നടപടി. രാജ്യത്ത് നടപ്പിലാക്കിയ വാക്‌സിന്‍ കാമ്പയിന്‍ സമൂഹത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തു.

പൊതുയിടങ്ങള്‍, അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ എന്നിവിടങ്ങളില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണം.

പൊതുഗതാഗതം, ഷോപിംഗ് മാള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ തവക്കല്‍നാ ആപ് പരിശോധന ഉണ്ടാവില്ല. സൗദി പൗരന്‍മാര്‍ക്ക് വിദേശ യാത്ര നടത്തുന്നതിന് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുളള കാലാവധി മൂന്നു മാസത്തില്‍ നിന്ന് എട്ടമാസമായി ദീര്‍ഘിപ്പിച്ചു. വാക്‌സിന്‍ വിതരണം, കൊവിഡിനെതിരെയുളള ജാഗ്രത എന്നിവ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top