Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

ലൈസന്‍സ് ഇല്ല; സുരക്ഷാ സര്‍ട്ടിഫിക്കറ്റും: സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ നടപടി

റിയാദ്: വിദ്യാര്‍ഥികളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ വിവിധ നഗരങ്ങളിലെ 74 സ്വകാര്യ വിദ്യാലയങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. വിദ്യാര്‍ഥി സുരക്ഷ, വിദ്യാഭ്യാസ നിലവാരം, അംഗീകൃത മാനദണ്ഡങ്ങള്‍ ലംഘിക്കുക തുടങ്ങിയ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ നടത്തിയ പരിശോധനകളില്‍ ചില സ്‌കൂളുകള്‍ ലൈസന്‍സ് പുതുക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. ഇതോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം ലൈസന്‍സ് റദ്ദാക്കിയത്. സാധുവായ ലൈസന്‍സ് നേടാതിരിക്കുക, സിവില്‍ ഡിഫന്‍സ് സുരക്ഷ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സ്‌കൂള്‍ പ്രവര്‍ത്തിക്കുക എന്നിവ ഗുരുതര ലംഘനങ്ങളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പൂര്‍ണമായും ലൈസന്‍് നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നേരിട്ട് പ്രവേശനം നല്‍കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, മാതാപിതാക്കള്‍ക്ക് ഇഷ്ടമുള്ള സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള അവസരവും നല്‍കി. തുടര്‍ച്ചയായ മുന്നറിയിപ്പു നോട്ടീസുകള്‍ അവഗണിച്ചു മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തയച്ചതാണ് കര്‍ശന നടപടിയിലേക്ക് നയിച്ചതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top