Sauditimesonline

PRAVASI LEGAL CELL
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; നിയമത്തിന്റെ കരുതല്‍ തണലാകും: രമേശ് ചെന്നിത്തല

അല്‍ ഖര്‍ജ് ഒഐസിസി; സവാദ് അയത്തില്‍ നയിക്കും

റിയാദ്: ഓഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ അല്‍ഖര്‍ജ്ജ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. റൗദ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗം റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.

അല്‍ ഖര്‍ജ്ജ് കമ്മിറ്റിയുടെ ചുമതലയുളള റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികളായി സവാദ് അയത്തില്‍ (പ്രസിഡന്റ്), ഷാജി മുത്തേടം (ജനറല്‍ സെക്രട്ടറി), ബോസ്സ് കുര്യന്‍ ജോയ് (ട്രഷറര്‍), പോള്‍ പൊട്ടക്കല്‍ (മുഖ്യ രക്ഷാധികാരി), സജു മത്തായി, സാം വര്‍ഗീസ് സാബു (വൈസ് പ്രസിഡന്റ്), കെവിന്‍ പോള്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

നിര്‍വ്വാഹക സമിതി അംഗങ്ങളായി അബ്ദുള്‍ ഹക്കീം, ഷഫീഖ്, ജോര്‍ജ്, അലി അബ്ദുള്ള, മുഹമ്മദ് റാഷിദ്, ലിബിന്‍, ഇബ്രാഹിം, മനു ദാമോദരന്‍, നൗഷാദ്, സജി ഉമ്മന്നൂര്‍, റഹ്മത്തുള്ള, ജൂബിര്‍ തിരൂരങ്ങാടി എന്നിവരെയും തെരെഞെടുത്തു.

മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി നതാക്കളായ അഡ്വ. എല്‍ കെ അജിത്, സലീം അര്‍ത്തിയില്‍, ഭാരവഹികളായ അമീര്‍ പട്ടണത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, ഹക്കീം പട്ടാമ്പി, ജില്ലാ ഭാരവാഹികളായ സിദ്ധിക്ക് കല്ലുപറമ്പന്‍, ഹരിന്ദ്രന്‍ കണ്ണൂര്‍, നാസര്‍ വലപ്പാട്, മൊയ്തീന്‍ പാലക്കാട്, അന്‍സാര്‍ വര്‍ക്കല എന്നിവര്‍ ശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി നിഷാദ് ആലംകോട് ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും അല്‍ ഖര്‍ജ് കമ്മിറ്റി ട്രഷറര്‍ ബോസ്സ് കുര്യന്‍ ജോയ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top