Sauditimesonline

kureeppuzha
കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമം അപലപനീയം

‘സ്‌നേഹ സാന്ത്വനം’ പത്താം വാര്‍ഷികം; ചികിത്സാ സഹായം 100 പേര്‍ക്ക്

കോട്ടക്കല്‍: ജിദ്ദ-കോട്ടക്കല്‍ മുനിസിപ്പല്‍ കെ.എം.സി.സിയുടെ ‘സ്‌നേഹ സാന്ത്വനം’ പദ്ധതിയുടെ പത്താം വാര്‍ഷികം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷമായി ജിദ്ദ-കോട്ടക്കല്‍ മുനിസിപ്പല്‍ കെ.എം.സി.സി നടപ്പിലാക്കി വരുന്ന ‘സ്‌നേഹ സാന്ത്വനം’ പദ്ധതി ഏറെ മാതൃകാപരമാണ്. പ്രവാസത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും നാട്ടിലെ കഷ്ടപ്പെടുന്നവരെ ഓര്‍ക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്യുന്ന പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ലോഗോ, സോവനീര്‍ സുകൃതം എന്നിവയുടെ പ്രകാശനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കോട്ടക്കലില്‍ നടന്ന ചടങ്ങില്‍ പരവക്കല്‍ ഉസ്മാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി.എം.എ സമീര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ നാസര്‍, ഷംസുദ്ദീന്‍ ചെരട, സാജിദ് മങ്ങാട്ടില്‍, ഇല്ലിക്കോടന്‍ കുഞ്ഞലവി ഹാജി, കെ.എം മൂസ ഹാജി, കല്ലിങ്ങല്‍ മുഹമ്മദ് കുട്ടി, മുല്ലപ്പള്ളി കുഞ്ഞവറാന്‍ ഹാജി, സി.കെ.കെ മരക്കാര്‍, ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി, സുലൈമാന്‍ പാറമ്മല്‍, അബു കിഴക്കേതില്‍, സി.എ കരീം, സി.കെ റസാക്ക്, കെ.എം ഖലീല്‍ മാസ്റ്റര്‍, ടി.വി സുലൈഖാബി, പാറോളി റംല ടീച്ചര്‍, വി.പി മൊയ്തുപ്പ ഹാജി, കെ.വി സലാം, അഷ്‌റഫ് മേലേതില്‍, മുഹമ്മദലി ഇരണിയന്‍, നസീര്‍ മേലേതില്‍ എന്നിവര്‍ സംസാരിച്ചു. ആലിത്തൊടി കുഞ്ഞിപ്പ ഹാജി സ്വാഗതവും ആബിദ് തയ്യില്‍ നന്ദിയും പറഞ്ഞു.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളും പി.എം.എ സമീറും ചേര്‍ന്ന് സമ്മാനിച്ചു. സ്‌നേഹ സാന്ത്വനം പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ നിര്‍ധനരായ 60 നിത്യരോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ചികിത്സാ സഹായം പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 100 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ, എല്ലാ വര്‍ഷവും റമദാനില്‍ രോഗികള്‍ക്ക് ‘അമരിയില്‍ സുബൈര്‍ സ്മാരക കിറ്റ്’ വിതരണം നടത്താറുണ്ടെന്നും പ്രസിഡന്റ് സി.കെ കുഞ്ഞുട്ടി, ജനറല്‍ സെക്രട്ടറി വി. അഹ്മദ്കുട്ടി, ട്രഷറര്‍ കെ. മരക്കാര്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top