Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

സൗദിയില്‍ സ്‌പോണ്‍ഷര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ ആലോചന

റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായം നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ഷിപ്പിനു പകരം തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള അവകാശങ്ങളും കടമകളും നിര്‍വചിക്കുന്ന തൊഴില്‍ കരാറിലേക്ക് പരിമിതപ്പെടുത്താനാണ് ആലോചിക്കുന്നത്. 1952ല്‍ ആണ് സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം നിലവില്‍ വന്നത്.

വിഷന്‍ 2030ന് പ്രഖ്യാപിച്ചതിനുശേഷം രാജ്യത്ത് നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. അതിനിടെയാണ് സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കാനുളള ചരിത്രപരമായ നീക്കം. തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റിന്ററി വിസകള്‍ നേടുന്നതിനും ഫൈനല്‍ എക്‌സിറ്റ് സ്റ്റാമ്പ് ചെയ്യുന്നതിനും തൊഴിലുടമയുടെ നിയന്ത്രണമോ അംഗീകാരമോ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മെയ് മുതല്‍ പ്രീമിയര്‍ റെസിഡന്‍സി പെര്‍മിറ്റ് സൗദിയില്‍ നിലവില്‍ വന്നിരുന്നു. ഇതിന്റെ അടുത്ത ഘട്ടമാണ് സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കാനുളള തീരുമാനം. പ്രവാസികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം, താമസ വിസകള്‍ നേടാനുള്ള അവകാശം, ബന്ധുക്കള്‍ക്ക് സന്ദര്‍ശക വിസ തുടങ്ങി രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും പുതിയ നീക്കം സഹായിക്കും. വാണിജ്യ രംഗത്തും ഇതു കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top