Sauditimesonline

SaudiTimes

വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

റിയാദ്: സമസ്ത ഇസ്ലാമിക് സെന്ററിന്റെ വളന്റയര്‍ വിഭാഗമായ വിഖായ നേതൃത്വം നല്‍കിയ വൈബ്രന്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇ ടി അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. താജുദ്ദീന്‍ കൊടുവള്ളി ‘സന്നദ്ധ സേവനത്തിന്റെ ഇസ്ലാമിക പക്ഷം’ എന്ന വിഷയം അവതരിപ്പിച്ചു. ‘മയ്യിത്ത് പരിപാലനവും ഖബറടക്കം സംബന്ധിച്ച നിയമ നടപടികളും എന്ന വിഷയം സിദ്ദീഖ് തുവ്വൂര്‍ നയിച്ചു. സൗദിയില്‍ ഒരാള്‍ സ്വഭാവികമായോ അസ്വഭാവികമായോ മരണപ്പെട്ടാല്‍ മയ്യിത്ത് സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചു. സമാപന സമ്മേനസമ്മേളനത്തില്‍ അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. വിഖായ ചെയര്‍മാന്‍ ബശീര്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു.

സമസ്ത ഇസ് ലാമിക് സെന്റെര്‍ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് യു കെ ഇബ്രാഹീം ഓമശ്ശേരി മുഖ്യാതിഥിയായിരുന്നു. എന്‍ സി മുഹമ്മദ് ഹാജി, അലവിക്കുട്ടി ഒളവട്ടൂര്‍, സൈതലവി ഫൈസി, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ഫൈസി വെള്ളില, എം ടി പി മുനീര്‍, അസ്അദി അസ്‌ലം അടക്കാതോട്, സുബൈര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു. ഉമര്‍ കോയ ഹാജി അബൂബക്കര്‍ പൂക്കോട്ടൂര്‍ അബൂയാസീന്‍, അബ്ദുല്‍ കരീം പഴുന്നാന്ന തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റും ഉഹഹാരവും വിതരണം ചെയ്തു.

വിഖായ ഗ്രാന്റ് അസംബ്ലിക്ക് സമീര്‍ പുത്തൂര്‍, സഹീല്‍ കല്ലോട്, ജുനൈദ് മാവൂര്‍, സിഫ് നാസ്, മുബാറക്ക്, മുഖ്താര്‍, മന്‍സൂര്‍ വാഴക്കാട്, ഫാസില്‍, ഗഫൂര്‍ ചുങ്കത്തറ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കായിക വിനോദങ്ങള്‍ റാഫി പുലാമന്തോള്‍ന, അസീസ് എടക്കര, ഹംസക്കുഞ്ഞി, ഫൈസല്‍ മമ്പാട് തുടങ്ങിയവരു ൈനേതൃത്വത്തില്‍ അരങ്ങേറയി. കണ്‍വീനര്‍ മുഹമ്മദ് മണ്ണേരി സ്വാഗതവും ഹുദൈഫ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top