
റിയാദ്: സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിപകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഗാ ഈവെന്റ് സീസണ്‍ നാലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ലോക ശ്രദ്ധ നേടിയ സി.എച്ച് സെന്റര്‍, ബൈത്തു റഹ്മ, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി മുസ് ലീം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്തുണയും സാമ്പത്തിക സ്‌ത്രോതസ്സും കെ.എം.സി.സിയാണ്. കുടുംബ സുരക്ഷാ പദ്ധതികള്‍, വിവാഹ, ചികിത്സാ, വിദ്യാഭ്യാസ സഹായങ്ങള്‍ ഉള്‍പ്പെടെ നിരവധി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ സേവന രംഗത്തു നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു.

രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര വിശ്വാസികളുടെ ഐക്യ നിര ശക്തിപ്പെടുമെന്നും അതിനായി മുസ് ലീം ലീഗിന്റെ ഭാഗധേയം നിര്‍വ്വഹിക്കുമെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഫലം സുനിശ്ചിത വിജയമായിരിക്കും. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് വിജയം പരാമര്‍ശിച്ച് തങ്ങള്‍ വ്യക്തമാക്കി. സെന്‍ ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. മെഗാ ഈവെന്റ് ചരിത്ര വിജയമായി മാറിയതിന്റെ സന്തോഷം പങ്കിടുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കേക്ക് മുസ് ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുറിച്ചു നേതാക്കളും പ്രവര്‍ത്തകരുമായി പങ്കിട്ടു.

റിയാദ് കെ.എം.സി.സി കര്‍മ്മ പുരസ്‌കാരം സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടിക്കും കര്‍മ്മ ശ്രേഷ്ട പുരസ്‌കാരം സി.എച്ച് മഹ് മൂദ് ഹാജിക്കും കര്‍മ്മ രത്‌ന പുരസ്‌കാരം മുഹമ്മദ് കുട്ടി മാതാപ്പുഴ, മുജീബ് പൂക്കോട്ടൂര്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ക്കും സമ്മാനിച്ചു. ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് ഡോ.അബ്ദുല്‍ മജീദ് ചിങ്ങോലിക്കും കെ.എം.സി.സിയുടെ പ്രത്യേക പുരസ്‌കാരം റാഫി കൊയിലാണ്ടിക്കും വിതരണം ചെയ്തു. മുസ് ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷനം നടത്തി.

അഖിലേന്ത്യാ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡണ്ട് സയ്യിദ് മു ഈനലി ശിഹാബ് തങ്ങള്‍, എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ്‌ലിയ, മഹാരാഷ്ട്ര മുസ് ലീം ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. അബ്ദു റഹ് മാന്‍, ഖാദര്‍ ചെങ്കള, അഷ് റഫ് വേങ്ങാട്ട്, കെ.കെ.കോയാമു ഹാജി, കുഞ്ഞി കുമ്പള, അഷ് റഫ് വടക്കേവിള, അബ്ദുറഹ് മാന്‍ മദനി, നാസര്‍ നെസ്‌റ്റോ, സലീം അല്‍ മദീന, അഹമ്മദ് കോയ ഫ്‌ളീരിയ, മുഹമ്മദ് മുസ്തഫ കാവുങ്ങല്‍ റോയല്‍, ഫൈസല്‍ വടകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുബൈര്‍ അരിമ്പ്ര സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവാസികള്‍ നേരിടുന്ന വിഷയങ്ങളില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ക്ക് അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍, മാമുക്കോയ ഒറ്റപ്പാലം എന്നിവര്‍ നിവേദനം സമര്‍പ്പിച്ചു. മുസ് ലീം അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്തീന്റെ ഭാര്യയുടെ നിര്യാണത്തില്‍ പ്രാര്‍ത്ഥന നടത്തി.

ഉച്ചക്ക് രണ്ട് മണി മുതല്‍ നെസ്‌റ്റോയില്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ വനിതാ വിംഗ് സംഘടിപ്പിച്ച പാചക, മെഹന്തി മത്സരം നിരവധി പേരെ ആകര്‍ഷിച്ചു. എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ. ഫാതിമ തഹ് ലിയ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നദീറ ഷംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറര്‍ നുസൈബ മാമു നന്ദിയും പറഞ്ഞു. പരിപാടിക്കെത്തിയ ലീഗ് നേതാക്കളെ ഘോഷയാത്രയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സകൗട്ട് വിഭാഗത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍, ദഫ് മുട്ട്, ബാന്റ് വാദ്യം, ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സിയുടെ കോല്‍ ക്കളി എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ പച്ചതുണിയുടുത്ത പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയാണ് നേതാക്കളെ എതിരേറ്റത്. മെഗാ ഈവെന്റിനോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ക്വിസ് മത്സരം, പാചക, മെഹന്തി മത്സരങ്ങള്‍, കവിതാ മത്സരം, മാപ്പിളപ്പാട്ട് മത്സരം, ഖുര്‍ ആന്‍ പാരായണ മത്സരം വിജയികള്‍ ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദമാം, ബുറൈദ, ലൈലാ അഫ്‌ലാജ്, അല്‍ ഖര്‍ജ്, വാദി ദവാസില്‍ തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ സമ്മേള നഗരിയിലെത്തി. സെന്‍ ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ വിംഗ് ഭാരവാഹികള്‍, ഉപസമിതി ഭാരവാഹികള്‍, ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി, വനിതാ വിംഗ്, സൈബര്‍ വിംഗ് ഭാരാവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദനീം യാക്കൂബ് ഖിറാ അ ത്ത് നടത്തി. കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ യു.പി.മുസ്തഫ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






