Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

പാപികളുടെ പട്ടണം പ്രകാശനം ചെയ്തു

ഷാര്‍ജ: ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാസമാഹാരം ‘പാപികളുടെ പട്ടണം’ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ബിനോയ് വിശ്വം എം.പി പ്രകാശനം നിര്‍വഹിച്ചു. എന്‍ ടി വി ചെയര്‍മാന്‍ മാത്യുക്കുട്ടിപുസ്തകം ഏറ്റു വാങ്ങി. പ്രൊഫ. ടി.പി .കുഞ്ഞിക്കണ്ണന്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഡോ. പി.കെ. പോക്കര്‍ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്), മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍, കഥാകൃത്ത് രമേഷ് പെരുമ്പിലാവ് തുടങ്ങിയവര്‍പങ്കെടുത്തു.

എഴുത്തുകാരന്‍ ഇ.കെ. ദിനേശന്‍ പുസ്തക പരിചയം നടത്തി. മാസ് ഷാര്‍ജ, ശാസ്ത്രസാഹിത്യ പരിഷത്ത്, അക്ഷരക്കൂട്ടം എന്നീ കൂട്ടായ്മകളുടെ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അനില്‍ അമ്പാട്ട് സ്വാഗതവും, ശ്രീപ്രകാശ് (മാസ് ഷാര്‍ജ) നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top