റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ രണ്ടാംഘട്ട ഫൈനല്‍ പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന പരീക്ഷയില്‍ രണ്ടായിരത്തിലധികം പരീക്ഷാര്‍ഥികള്‍ പങ്കെടുക്കും.
ജാതി മത ഭേദമന്യേ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് ലേണ്‍ ദി ഖുര്‍ പദ്ധതി. പത്തൊന്‍പത് വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷത്തിലധികം ആളുകളില്‍ ഖുര്‍ആനിന്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി സംഘടാകര്‍ പറഞ്ഞു. നവംബര്‍ 8ന് രാവിലെ 8.30 മുതല്‍ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ നടക്കും. രണ്ടായിരത്തിലധികം പരീക്ഷാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും. ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷില്‍ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കും. കന്നട ഭാഷയിലും ഈ വര്‍ഷം പരീക്ഷ നടക്കും. പരീക്ഷ കേന്ദ്രങ്ങളിലെത്താന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനില്‍ പരീക്ഷ എഴുതാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക മതകാര്യ വകുപ്പിനു കീഴിലുള്ള കോള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവികളാണ് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. റിയാദ് ആസ്ഥാനമായ മധ്യ പ്രവിശ്യയില്‍ ഏരിയാ കോര്‍ഡിനേറ്റര്‍ ഫസലുല്‍ഹഖ് ബുഖാരി (0531962109), ജിദ്ദ ആസ്ഥാനമായി മക്ക, മദീന, യാമ്പു, താഇഫ് ഏരിയ ഉള്‍പ്പെടുത്തി പടിഞ്ഞാറന്‍ മേഖലയില്‍ അബൂബക്കര്‍ യാമ്പു (0566891976), ദമ്മാം ആസ്ഥാനമാക്കി ജുബൈല്‍, അല്‍കോബാര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖല കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഇദ്‌രീസ് (0502455013), തെക്കന്‍ മേഖലയില്‍ അബ്ദുല്‍കലാം മൗലവി ബിശ (0532285791) എന്നിവരാണ് പ്രവിശ്യകളുടെ ചുമതല നിര്‍വഹിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉള്‍കൊള്ളുന്ന വര്‍ക് ഷീറ്റ് അടിസ്ഥാനമാക്കിയാണ് ഫൈനല്‍ പരീക്ഷ. വര്‍ക് ഷീറ്റ് റിയാദ് ഇന്ത്യന്‍ ഇസ്്‌ലാഹി സെന്ററിന്റെ www.islahicetnre.com വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യം ഉണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അബൂബക്കര്‍ എടത്തനാട്ടുകര, സഅദുദ്ദീന്‍ സ്വലാഹി, അബ്ദുല്‍ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുല്‍ഫിക്കര്‍, മുഹമ്മദ് കുട്ടി കടന്നമണ്ണ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.