Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

യവനിക സാംസ്‌കാരിക വേദി അത്താഴ വിരുന്ന്

റിയാദ്: യവനിക കലാ സാംസ്‌കാരിക വേദി റമദാന്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. മത സൗഹാര്‍ദത്തിന്റെയും റമദാന്‍ പുണ്യത്തിന്റെയും സംഗമ വേദിയായിരുന്നു അത്താഴ വിരുന്ന്. സാംസ്‌കാരിക സമ്മേളനം എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂസുഫ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ഡോ.മജീദ് ചിങ്ങോലി, നാസര്‍ കാരന്തൂര്‍, സലീം മാളിയേക്കല്‍, നിബു പി. വര്‍ഗ്ഗീസ്, ഷിഹാബ് കൊട്ടുകാട്, റാഫി കൊയിലാണ്ടി, സലീം കളക്കര, ഉമ്മര്‍ മുക്കം, ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് കായംകുളം, വിജയന്‍ നെയ്യാറ്റിന്‍കര, കമറുദീന്‍ താമരക്കുളം, ജിമ്മി പോള്‍സണ്‍, അബ്ദുല്‍ സലാം കരുനാഗപ്പള്ളി, ജലീല്‍ ആലപ്പുഴ, സലീം പള്ളിയില്‍, രാജന്‍ നിലമ്പൂര്‍, അയ്യൂബ് കരൂപടന്ന, ഗഫൂര്‍ കൊയിലാണ്ടി, ഷംനാദ് കരുനാഗപ്പള്ളി, നാസര്‍ ലൈസ്, നൗഷാദ് ആലുവ, സക്കീര്‍ ഹുസൈന്‍ കരുനാഗപ്പള്ളി, ബഷീര്‍ ചൂനാട് എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ കാരിച്ചാല്‍, അന്‍സാരി,മുഹമ്മദ് ഖാന്‍ പത്തനംതിട്ട എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജന.സെക്രട്ടറി ഫിറോസ് നിലമ്പൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സലാം ഇടുക്കി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top