Sauditimesonline

8 patriot
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു; 'പേട്രിയറ്റി'നെ ആവേശക്കടലാക്കി റിയാദ്

കൊണ്ടോട്ടി കെ.എം.സി.സി. ഇഫ്താര്‍ സംഗമം

റിയാദ്: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബൂബക്കര്‍ എടത്തനാട്ടുകര ഉല്‍ബോധന പ്രഭാഷണം നടത്തി. കോയാമു ഹാജി, ബഷീര്‍ സിയാംകണ്ടം, മുനീര്‍ വാഴക്കാട്, ഗഫൂര്‍ ഒളവട്ടൂര്‍, ഷറഫു പുളിക്കല്‍, സലിം.കെ.പി, അസ്‌ലം പള്ളത്തില്‍, ബഷീര്‍ ചുള്ളിക്കോട്, ഫിറോസ് പള്ളിപ്പടി, ബഷീര്‍ വിരിപ്പാടം, മുബാറക് ഒളവട്ടൂര്‍,അസീസ് മൂലയില്‍, ജാബിര്‍ എടവണ്ണപ്പാറ,സമദ് ഓമാനൂര്‍, ലത്തീഫ് കുറിയേടം ലിയാഖത് ചീക്കോട്, നവാസ് കക്കോവ്, സൈദ് പെരിങ്കാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബഷീര്‍ സിയംകണ്ടം അധ്യക്ഷത വഹിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ഷമീര്‍ കൊണ്ടോട്ടിക്ക് മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് യാത്രയയപ്പു നല്‍കി. ഫാറൂഖ് മൂന്നിയൂര്‍ ഉപഹാരം സമ്മാനിച്ചു. അഷ്‌റഫ് മോയന്‍, സിദ്ധീഖ് തുവ്വൂര്‍, ഷറഫു പുളിക്കല്‍, ഗഫൂര്‍ ഒളവട്ടൂര്‍ പ്രസംഗിച്ചു.

ഇസ്ലാമിക ക്വിസ് മത്സരത്തിന് ജാഫര്‍ ഹുദവി മുണ്ടംപറമ്പ് നേത്വത്വം നല്‍കി, ഇഖ്ബാല്‍ കാവനൂര്‍, ഫാസി ഇസ്മായില്‍, ഹിബ ഇക്ബാല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി, വിജയികള്‍ക്ക് ഉപഹാരവും മ്മാനിച്ചു. കൊണ്ടോട്ടി മണ്ഡലം മീഡിയവിങ് ലോഗോ പ്രകാശനവും ഫിറോസ് പള്ളിപടിയുടെ നേതൃത്വത്തില്‍ നടന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top