Sauditimesonline

ambivalance
കല്യാണിയുടെ 'ആംബിവലന്‍സ്' ദമ്മാമില്‍ പ്രകാശനം ചെയ്യും

കിയോസ് ഇഫ്ത്താര്‍ സംഗമം

റിയാദ്: കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ കിയോസ് (കണ്ണൂര്‍ എക്‌സ്പാട്രിയറ്റ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ടി പി മുഹമ്മദ് ഉത്ഘാടനം ചെയ്തു രക്ഷാധികാരി ഹുസൈന്‍ അലി വളപട്ടണം അധ്യക്ഷത വഹിച്ചു. പരസ്പര സ്‌നേഹത്തിന്റെയും മത സൗഹാര്ദത്തിന്റെയും ഉദാത്ത മാതൃകയാണ് ഇഫ്ത്താര്‍ സംഗമങ്ങളെന്ന് റമദാന്‍ സന്ദേശത്തില്‍ ജലാല്‍ അഹ്‌സനി എറണാകുളം പറഞ്ഞു. ഫോര്‍ക്ക പ്രതിനിധി സാം സാമുവല്‍, കിയോസ് വൈസ് ചെയര്‍മാന്‍ ജയദേവന്‍, പി വി അബ്ദു റഹിമാന്‍, യു പി മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. പൂക്കോയ തങ്ങള്‍, വി കെ മുഹമ്മദ്, എന്‍ സി മുഹമ്മദ്, സനൂപ് കുമാര്‍, ഷൈജു പച്ച, അബ്ദുല്‍ അസീസ്, അബ്ദുല്‍ മജീദ് പെരുമ്പ, ഷൗക്കത്ത് പള്ളിപ്പറമ്പ്, അന്‍വര്‍ വാരം, നവാസ് കണ്ണൂര്‍, മുഖ്താര്‍, അബ്ദു റസാഖ്, ബഷീര്‍, നസീര്‍ മുതുകുറ്റി, രാജീവന്‍, യാഖൂബ് തില്ലങ്കേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കിയോസ് ജനറല്‍ കണ്‍വീനര്‍ അനില്‍ ചിറക്കല്‍ സ്വാഗതവും ജോയിന്‍ കണ്‍വീനര്‍ ഇസ്മായില്‍ കായലോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top