Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി

ലേണ്‍ ദി ഖുര്‍ആന്‍ പുസ്തക പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ മൂന്നാംഘട്ട പുസ്തക പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. പി. വി അബ്ദുല്‍ വഹാബ് എംപി ആദ്യപ്രതി ഏറ്റുവാങ്ങി.

ഖുര്‍ആനിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യവും സമൂഹത്തിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

സൗദി അറേബ്യയിലെ പ്രവാസികളുടെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന വേദിയാണ് ലേണ്‍ ദി ഖുര്‍ആന്‍. 20 വര്‍ഷമായി തുടരുന്ന പഠന പദ്ധതിയുടെ പുനരാവര്‍ത്തനത്തിന്റെ മൂന്നാംഘട്ടത്തില്‍ മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ ജുസ്അ് 28 സൂറത്തുല്‍ മുജാദില മുതല്‍ തഹ്‌രിം വരെയുള്ള പാഠഭാഗമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടാം ഘട്ടം തബാറക്ക ജുസ്അ് ഫൈനല്‍ പരീക്ഷ നവംബര്‍ 8, വെള്ളി രാവിലെ 8.30 മുതല്‍ 10.30 വരെ സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലും നടക്കും. അബൂബക്കര്‍ എടത്തനാട്ടുകര, സഅദുദ്ദീന്‍ സ്വലാഹി, അബ്ദുല്‍ അസീസ് കോട്ടക്കല്‍ , മുഹമ്മദ് സുല്‍ഫിക്കര്‍, അബ്ദുറഹ്മാന്‍ മദീനി, ,അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മന്‍സൂര്‍ സിയാംകണ്ടം, മുജീബ് ഇരുമ്പുഴി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top