Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ വിസ

റിയാദ്: ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാര്‍ക്ക് ഇ വിസ വിതരണം തുടങ്ങി. വിരലടയാളം ഉള്‍പ്പെടെ നിലവിലുണ്ടായിരുന്ന സങ്കീര്‍ണമായ നടപടികള്‍ ഒഴിവാക്കി. ഇതോടെ ഇന്ത്യന്‍ ടൂറിസം മേഖലയില്‍ സൗദിയില്‍ നിന്നുളള സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും.

ഓണ്‍ലൈന്‍ വഴി സൗദി പൗരന്‍മാര്‍ക്ക് വേഗത്തില്‍ ഇന്ത്യന്‍ വിസ കരസ്ഥമാക്കാന്‍ കഴിയും. ശിറശമി്ശമെീിഹശില.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയും. പാസ്‌പോര്‍ട്ട് വിവരങ്ങളും വിസ ചാര്‍ജും ഓണ്‍ലൈനില്‍ അടക്കാന്‍ സൗകര്യം ഉണ്ട്. ഇതോടെ ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ലഭിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് ഇന്ത്യയിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ സമര്‍പ്പിച്ചാല്‍ വിസ സ്റ്റാമ്പ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി പൗരന്‍മാര്‍ക്ക് ഇ വിസ അനുവദിക്കണമെന്ന് ഏറെക്കാലമായി ഇന്ത്യയിലുളള ടൂര്‍ ഓപ്പറേറ്റര്‍മാരും സൗദിയിലെ ഏജന്റുമാുരം ആവശ്യപ്പെട്ടിരുന്നു. വിസ അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ വിരലടയാളം രേഖപ്പെടുത്തുന്നതിന് എംബസികളിലും ഔട്‌സോഴ്‌സിംഗ് എജന്‍സികളിലും എത്തണമെന്ന വ്യവസ്ഥ ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാരുടെ എണ്ണത്തില്‍ കുറവു വരുത്തിയിരുന്നു. കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുളള ടൂറിസ്റ്റുകള്‍ പോലും ശ്രീലങ്കയിലേക്കാണ് അടുത്തകാലം വരെ പോയിരുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഭീകരാക്രമണം നടക്കുകയും സൗദി പൗരന്‍മാര്‍ ഉള്‍പ്പെടെ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിസന്ധിയിലാണ്. ഈ പശ്ചാത്തത്തില്‍ ഇന്ത്യയിലേക്ക് ഇ വിസ അനുവദിച്ചത് വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top