Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കാല്‍പ്പന്ത് തന്ത്രം പഠിക്കാന്‍ സഹല്‍ ലണ്ടനിലേക്ക്; ആദരവൊരുക്കി ഡിഫ

ദമാം: ലണ്ടനില്‍ നടക്കുന്ന ഫുട്‌ബോള്‍ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി സഹല്‍ ഹുസൈനെ ആദരിച്ചു. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ഡ്രീം ഡിസ്റ്റിനേഷന്‍ ഡിഫ സൂപ്പര്‍ കപ്പ് മത്സര വേദിയിലാണ് സഹലിന് ആദരിച്ചത്. ഇറാം ഗ്രൂപ്പ് സി ഇ ഒ അബ്ദുറസാക് പാലക്കാട് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഉപഹാരം സമ്മാനിച്ചു.

സ്‌പോര്‍ട്ടിംഗ് ഖാലിദിയയുടെ കളിക്കാരനായ സഹല്‍ ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് വേണ്ടി നിരവധി മത്സരങ്ങളില്‍ ജേഴിസിയണിഞ്ഞിട്ടുണ്ട്. മലപ്പുറം വേങ്ങര കക്കാടുപ്പുറം സ്വദേശിയാണ്. ദമാമിലെ സാമൂഹിക പ്രവര്‍ത്തകനും മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റുമായ ഹുസൈന്‍ വേങ്ങര-സുലൈഖ ദമ്പതികളുടെ മകനാണ്. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ വിദഗ്ദരായ പരിശീലകരാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിന് നേത്യത്വം നല്‍കുന്നത്. ജുണ്‍ 13 മുതലാണ് പരിശീലനം.

ഇന്ത്യയില്‍ നിന്നു സഹലടക്കം രണ്ട് പേരാണ് പരിശീലനത്തിന് അര്‍ഹത നേടിയത്. സൗദിയിലെ നിന്നു ഇംഗ്ലണ്ടിലേക്കുള്ള വിസ തരപ്പെടുത്താന്‍ ഏറെ ശ്രമം നടത്തേണ്ടി വന്നു. വിസക്ക് പ്രതിസന്ധിയും പരിശീലനത്തിന് ലഭിച്ച അവസരം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ അവസാനം ബാഗ്ലൂരിലെത്തിയാണ് വിസ തരപ്പെടുത്തിയതെന്ന് സഹല്‍ പറഞ്ഞു. ലോക ഫുട്‌ബോളില്‍ തന്നെ ഏറെ ജനകീയമായ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുബോളിന്റെ തന്ത്രങ്ങള്‍ പഠിക്കാനും പരിശീലിക്കാനും സാധിക്കുന്നത് മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സഹല്‍. ലണ്ടനില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കി വന്നതിന് ശേഷം ഇന്ത്യയിലെ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നതായും സഹല്‍ പറഞ്ഞു.

പരിപാടിയില്‍ ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ റഫീക് കൂട്ടിലങ്ങാടി, ബീരാന്‍ കുട്ടി ഹാജി കൊണ്ടോട്ടി, നജീബ് അരഞ്ഞിക്കല്‍, സനൂബ് കൊണ്ടോട്ടി, മന്‌സൂര്‍ മങ്കട, മുജീബ് പാറമ്മല്‍, സകീര്‍ വള്ളക്കടവ്, ജൌഹര്‍ കുനിയില്‍, ലിയാക്കത്ത് കരങ്ങാടന്‍, സഹീര്‍ മജ്ദാല്‍, റിയാസ് പറളി, ജാബിര്‍ ഷൌക്കത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top