റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞ തമിഴ്‌നാട് മധുരൈ സ്വദേശിയെ മലയാളകളുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് മടക്കി അയച്ചു. മേലൂര്‍ മലപതി പപ്പാകുടിപ്പതി മൂര്‍ത്തി ജയരാജ(40)നെ ആണ് പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദ് കമ്മിറ്റിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
റിയാദിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂര്‍ത്തിയെ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ദുരിതം തുടങ്ങിയത്. പ്രവാസി സാമൂഹിക കൂട്ടായ്മ പ്രവര്‍ത്തകര്‍ മൂര്‍ത്തകര്‍ മൂര്‍ത്തിക്ക് ഫൈനല്‍ എക്‌സിറ്റ് നേടിയതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, സെക്രട്ടറി സുബൈര്‍ കുപ്പം, ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, ട്രഷറര്‍ ഹാസിഫ് കളത്തില്‍, ജോയിന്റ് സെക്രട്ടറി നിഷാദ്, ബിജു അരീക്കോട്, എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.