Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

തളര്‍ത്താനാകാത്ത ആത്മബലം, യോദ്ധാവിന്റെ ശരീരഭാഷ; സ്മാര്‍ട്ട് ലുക്കില്‍ റഹീം

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: ഇരുപത് വര്‍ഷത്തെ കഠിനമായ തടവുജീവിതത്തിന്റെ യാതനകള്‍ ഒട്ടും തളര്‍ത്തിയില്ല. ആത്മവിശ്വാസത്തിന്റെ അടയാളമായി നിറഞ്ഞ പുഞ്ചിരിയും തെളിഞ്ഞ മുഖവുമാണ് ജെയില്‍ മോചിതനയ അബ്ദുല്‍ റഹീമില്‍ ദൃശ്യമായത്. ചുണ്ടുകളില്‍ വിരിയുന്ന പുഞ്ചിരി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച ഒരു മനുഷ്യന്റെ ആത്മബലത്തെയാണ് കാണിക്കുന്നത്. ഭയമോ ആശങ്കയോ ഇല്ലാതെ, തികഞ്ഞ ആത്മവിശ്വാസത്തോടെ പുതിയൊരു ജീവിതത്തെയും ജന്മനാടിനെയും വരവേല്‍ക്കാന്‍ മാനസികമായി സജ്ജനാണെന്ന് നില്‍പം നോട്ടവും വ്യക്തമാക്കുന്നു.

ശാരീരികമായും മാനസികമായും ഊര്‍ജ്ജസ്വലന്‍. തോളുകള്‍ നിവര്‍ത്തി, ശാന്തനായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ശരീരഭാഷ വലിയൊരു യുദ്ധം ജയിച്ചു കയറിയ യോദ്ധാവിന്റെ ആത്മവിശ്വാസത്തിന് തുല്യമാണ്. ക്രീം നിറത്തിലുള്ള ഹുഡിയും കാര്‍ഗോ പാന്റ്‌സുമാണ് നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ റഹീമിന്റെ വേഷം. ഹുഡി ജാക്കറ്റിന് ഉള്ളില്‍ വെള്ള നിറത്തില്‍ റൗണ്ട്‌നെക്ക് ടിഷര്‍ട്ട്. ചാരനിറത്തിലുള്ള കാര്‍ഗോ പാന്റ്‌സും വശങ്ങളില്‍ പോക്കറ്റുകളും. അതുകൊണ്ടുതന്നെ വസ്ത്രധാരണം കൂടുതല്‍ സ്മാര്‍ട്ടായ ലുക്ക് നല്‍കുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ പോസിറ്റീവ് എനര്‍ജിയെയും ആത്മവിശ്വാസത്തെയും ഇരട്ടിയാക്കുന്നു.

ഇരുണ്ട ജയിലറയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നടന്നു കയറിയ അബ്ദുറഹീമിന്റെ ഭാവം വെറുമൊരു ചിത്രമല്ല, മറിച്ച് പ്രാര്‍ത്ഥനകളുടെയും മലയാളി കൂട്ടായ്മയുടെയും കരുത്തില്‍ അദ്ദേഹം തിരിച്ചുപിടിച്ച സ്വന്തം ജീവിതത്തോടുള്ള ഉറച്ച ആത്മവിശ്വാസത്തിന്റെ നേര്‍ച്ചിത്രമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top